സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 320രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 320രൂപയുടെ കുറവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം രണ്ടാം ദിവസമാണ് കുറയുന്നത്.
ഈ മാസം ഒന്നിന് രേഖപ്പെടുത്തിയ പവന്‍ വില 46840 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം 47000ത്തിലെത്തി. വലിയ കുതിപ്പ് വിലയിലുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിന്നീടുള്ള രണ്ട് ദിവസങ്ങളിലും വില കുറയുകയാണ് ചെയ്തത്. മൂന്നിന് 200 രൂപയും ഇന്ന് 320 പവന്‍മേല്‍ കുറഞ്ഞു. രണ്ട് ദിവസത്തിനിടെ 520 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്.
ഇന്ന് ഒരു പവന് നല്‍കേണ്ട വില 46480 രൂപയാണ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5810 രൂപയുമായി. എങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ വില അര ലക്ഷം കവിയുമെന്നാണ് കരുതുന്നത്. പണിക്കൂലിയും ജിഎസ്ടിയും നല്‍കേണ്ടി വരും. സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി നല്‍കണം.
https://www.facebook.com/Malayalivartha