സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുന്നു.... പവന് 46,400 രൂപ
സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് 46400 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വര്‍ണത്തിന് ഇതേ വിലയായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5800 രൂപയാണ് ഇന്നത്തെ നിരക്ക്.
പുതുവര്‍ഷത്തില്‍ സ്വര്‍ണവില ഏറിയും കുറഞ്ഞും തുടരുന്നു. ഈ മാസം ആദ്യം സ്വര്‍ണവില പവന് 46840 രൂപയായിരുന്നു. രണ്ടാം തീയതിയില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒരു പവന് സ്വര്‍ണത്തിന് 47000 രൂപയായിരുന്നു വില.തുടര്‍ന്ന് സ്വര്‍ണവില കുറയുന്നതാണ് കണ്ടത്.
ജനുവരി മൂന്നിന് 46800 രൂപയും ജനുവരി നാലിന് 46480 രൂപയുമായി. ജനുവരി അഞ്ചിന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 46400 രൂപയിലേക്ക് എത്തി. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും സ്വര്‍ണവില ഇതേ നിരക്കില്‍ തുടരുകയായിരുന്നു.
"
https://www.facebook.com/Malayalivartha