സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 160 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 160 രൂപയുടെ കുറവ്. പവന് 46240 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പവന് 160 രൂപ കുറഞ്ഞു.
ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപയുടെ കുറവുണ്ട്. ഇന്ന് ഒരു ഗ്രാമിന് 20 രൂപ കുറഞ്ഞ് 5780 രൂപയിലെത്തി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ അര ലക്ഷം രൂപ മുടക്കേണ്ടി വന്നേക്കും.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha