സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 46,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഇന്ന് പവന് 80 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. പവന് 46,080 രൂപ നിരക്കിലാണ് സ്വര്‍ണ വ്യാപാരം . 5760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി മൂന്ന് മുതല്‍ 640 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 46,160 രൂപയാണ് വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5770 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 470 രൂപയാണ്.
ഈ മാസം ആദ്യം സ്വര്‍ണവില പവന് 46840 രൂപയായിരുന്നു. രണ്ടാം തീയതിയില്‍ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 47000 രൂപയായിരുന്നു അന്നത്തെ വില. പിന്നാലെ സ്വര്‍ണവില കുറയുന്ന പ്രവണതയാണ് വരും ദിനങ്ങളില്‍ കണ്ടത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 78 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.
"
https://www.facebook.com/Malayalivartha