സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.. പത്തുദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ജനുവരി 2നുശേഷം ആദ്യമായാണ് വില മുകളിലേക്ക് പോകുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു ഇന്നലെ സ്വര്‍ണവില. പവന് 46,080 രൂപ.
ഇന്ന് ഗ്രാമിന് 5770 രൂപയിലും പവന് 46,160 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതിനു മുന്‍പ് ജനുവരിയില്‍ ആകെ ഒരു ദിവസം മാത്രമാണ് സ്വര്‍ണ വില കൂടിയത്.
ചൊവ്വാഴ്ചത്തെ അതേ നിരക്കിലായിരുന്നു ബുധാനാഴ്ചയും സംസ്ഥാനത്ത് സ്വര്‍ണ വില്‍പന. എന്നാല്‍ വ്യാഴാഴ്ച വീണ്ടും സ്വര്‍ണ വില കുറഞ്ഞു.
2024 ഡിസംബര്‍ 28 നായിരുന്നു സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വില എത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ നിരക്ക്.
https://www.facebook.com/Malayalivartha