സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന്80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്... പവന്80 രൂപയുടെ വര്‍ദ്ധനവ്. കഴിഞ്ഞ ദിവസം 46,000ന് മുകളില്‍ എത്തിയ സ്വര്‍ണവിലയിലാണ് വീണ്ടും വര്‍ധനവുണ്ടായത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിനു 46,240 രൂപയായി. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ജനുവരി 18ന് സ്വര്‍ണവില 46,000ല്‍ താഴെ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്.
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ കുറവാണ് രേഖപ്പെടുത്തിയത്. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി. സര്‍വകാല ഉയരമായ ഡിസംബര്‍ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയില്‍ നിന്ന് 960 രൂപയുടെ വ്യത്യാസമാണ് ഇന്നത്തെ സ്വര്‍ണ വിലയിലുള്ളത്.
https://www.facebook.com/Malayalivartha