സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില... പവന് 46,240 രൂപ
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. പവന് 46,240 രൂപയും ഗ്രാമിന് 5780 രൂപയുമാണ് ഇന്നത്തെ വില. ജനുവരി 20 നാണ് സ്വര്‍ണ വില അവസാനമായി മാറിയത്. ജനുവരി 19ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 45,920 രൂപയായിരുന്നു പവന്.
ജനുവരി 20 ന് 240 രൂപ കൂടി പവന് 46160 രൂപയായി. ഇതിനു ശേഷം വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് വെള്ളിയാഴ്ച വില ഉയര്‍ന്നത്.
അതേസമയം രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില ചാഞ്ചാടുന്നത്.
"
https://www.facebook.com/Malayalivartha