സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,400 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,400 രൂപ. ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് ഇന്നലെയാണ് സ്വര്‍ണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 5,780 രൂപയിലും പവന് 46,240 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് ഉയര്‍ന്നത് 30 രൂപയും പവന് 240 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ യുഎസ് ഫെഡ് പലിശ നിരക്കുകള്‍ ഇന്ന് പ്രഖ്യാപിക്കുന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും. അതേസമയം സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് ഇന്ന് ഭൂരിഭാഗം പേരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ താല്പര്യത്തോടേയും അതിലേറെ ആകാംക്ഷയോടെയുമാണ് ആളുകള്‍ നോക്കി കാണുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് ഒരു ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്.
സ്വര്‍ണത്തിനും സ്വര്‍ണം കൊണ്ടുള്ള ആഭരണങ്ങള്‍ക്കും പുതിയ നികുതി ഘടനയും മറ്റും വരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാര്‍.
https://www.facebook.com/Malayalivartha