സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 160 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46480 രൂപയാണ്.
ജനുവരി 28 മുതല്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധനവുണ്ട്.
കഴിഞ്ഞ ആറ് ദിവസങ്ങള്‍കൊണ്ട് 480 രൂപയാണ് പവന്‍ വര്‍ദ്ധിച്ചത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് വര്‍ധിച്ചത്. ജനുവരി 20 മുതല്‍ സ്വര്‍ണവില കൂടിയും കുറഞ്ഞും ഒരേ രീതിയില്‍ തുടരുന്നുണ്ട്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. വിപണി നിരക്ക് 5810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4800 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു വിപണി വില 77 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.
https://www.facebook.com/Malayalivartha