സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപ കുറഞ്ഞു. ഇതോടെ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്. 480 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45600 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 2028 ഡോളറില്‍ നിന്നും 38 ഡോളര്‍ താഴ്ന്ന് 1990 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. വെള്ളിയുടെ അന്താരാഷ്ട്ര വിലയും ഒരു ഡോളര്‍ കുറഞ്ഞിട്ടുണ്ട്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha