സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...ഒരു പവന്‍ സ്വര്‍ണത്തിന് 46,080 രൂപയിലും ഗ്രാമിന് 5,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു.
ശനിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് കണ്ടത്. 21നാണ് സ്വര്‍ണവില വീണ്ടും 46,000 കടന്നത്. പിന്നീട് പവന്റെ വില 46000 ല്‍ താഴ്ന്നിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്നു മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില .
"
https://www.facebook.com/Malayalivartha