സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്....പവന് 680 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 680 രൂപയുടെ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. പവന്റെ വില 47,000 രൂപയായാണ് കൂടിയത്. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,320 രൂപയായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5875 രൂപയായാണ് കൂടിയത്. കഴിഞ്ഞ ദിവസം ഇത് 5790 രൂപയായിരുന്നു. 85 രൂപയുടെ വര്‍ധനവാണ് ഗ്രാമിനുണ്ടായത്. യു.എസിലെ പണപ്പെരുപ്പം സംബന്ധിച്ച കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിട്ടുണ്ടായിരുന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha