സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 320 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. 48080 രൂപയായാണ് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചത്. പവന് 320 രൂപയുടെ വര്‍ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6010 രൂപയായാണ് വര്‍ദ്ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവില വര്‍ദ്ധിക്കുകയാണ്. സ്?പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 2,150 ഡോളറായാണ് വര്‍ദ്ധിച്ചത്. നേരത്തെ ഈ വര്‍ഷം പലിശനിരക്കുകള്‍ കുറക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവല്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പണപ്പെരുപ്പം കുറയുന്നത് കണക്കിലെടുത്താണ് പലിശനിരക്കുകള്‍ കുറക്കാനായി ഫെഡറല്‍ റിസര്‍വ് ഒരുങ്ങുന്നത്.
ഇതിന് പിന്നാലെ യു.എസ് ബോണ്ട്, കറന്‍സി മാര്‍ക്കറ്റുകളില്‍ ലാഭമെടുപ്പ് ശക്തമാണ്. ഇത് യു.എസ് ഡോളര്‍ ഇന്‍ഡക്‌സിനെ അഞ്ചാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിച്ചിരുന്നു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha