സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിട്ടുണ്ടായിരുന്നു. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറുകയാണുണ്ടായിരുന്നത്.
200 രൂപ ഉയര്‍ന്ന് 48,480 രൂപയായി .
ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. തുടര്‍ന്ന് ഇന്നലെ 320 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് 200 രൂപയുടെ വര്‍ദ്ധനവുണ്ടായത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha