സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് അരലക്ഷം രൂപയിലേക്കടുക്കുന്നു.... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്.... പവന് അരലക്ഷം രൂപയിലേക്കടുക്കുന്നു... ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം
സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന് 800 രൂപ ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം.
ആദ്യമായി ഒരു പവന് 49,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 49,440 രൂപയാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2200 ഡോളര്‍ മറികടന്ന് 2019 ഡോളര്‍ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്.
ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha