സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 49360 രൂപയിലെത്തി.
ഗ്രാമിന് 6170 രൂപയാണ് ഇന്നത്തെ വില. പുതിയ വില വര്‍ധനയോടെ സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിനരികിലേക്ക് കുതിക്കുന്നു. ഇതോടെ വിപണിയും ഉപഭോക്താക്കളും ആശങ്കയിലാണ്.
മാര്‍ച്ച് 21-ആം തീയതിയാണ് സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ സ്വര്‍ണവില ഉയര്‍ന്ന് തന്നെ നില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയാണ്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha