സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 680 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 680 രൂപയുടെ വര്‍ദ്ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 85 രൂപ വര്‍ധിച്ച് 6,360രൂപയിലെത്തി. പവന് 680 രൂപ വര്‍ധിച്ച് 50,880 രൂപയായി.
അന്തര്‍ദേശീയ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2,263.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 50,200 രൂപയായിരുന്നു ഇന്നലത്തെ വില.
മാര്‍ച്ചില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 4,000 രൂപയിലധികമാണ് വര്‍ധിച്ചത്. മാര്‍ച്ച് ഒന്നിന് പവന് 46,320 രൂപയായിരുന്നു വില. മാര്‍ച്ച് 29 ആയപ്പോഴേക്കും 50,400 രൂപയിലെത്തി.
എന്നാല്‍ ഏപ്രില്‍ ആയപ്പോഴും വിലയിലെ കുതിപ്പ് തുടരുന്നു. പവന് 60,000 രൂപ വരെ ആകുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. കേരളത്തില്‍ ഇന്ന് വെള്ളി വിലയില്‍ നേരിയ വര്‍ദ്ധനയുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81.60 രൂപയാണ്. 8 ഗ്രാം വെള്ളിയുടെ വില 652.80 രൂപയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്
"
https://www.facebook.com/Malayalivartha