സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു... 51,000 കടന്ന് സ്വര്‍ണ്ണവില മുന്നോട്ട്.... ഇന്ന് പവന് 600 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു... ഇന്ന് പവന് 600 രൂപയുടെ വര്‍ദ്ധനവ്. സ്വര്‍ണവില എക്കാലത്തേയും ഉയര്‍ന്ന നിലയിലേക്ക് ഉയരുന്നത്. ഇന്ന് 51,000 കടന്ന് സ്വര്‍ണ്ണവില മുന്നേറുകയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 51,280 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 6,410 രൂപയാണ് വില. ഈ മാസം സ്വര്‍ണവിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്.
രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വര്‍ദ്ധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവര്‍ധനവിന് മറ്റൊരു പ്രധാന കാരണം. സാധാരണക്കാരന് ഒരുതരി സ്വര്‍ണം ഇനിയെന്ന് വാങ്ങാനായി സാധിക്കും എന്നാണ് ചോദ്യം.
പവന് അരലക്ഷം എന്ന നിലയിലേക്ക് മാര്‍ച്ച് മാസം തന്നെ സ്വര്‍ണവിപണി സഞ്ചാരം തുടങ്ങിയിരുന്നു. അതിനെയും കടത്തിവെട്ടുന്ന നിലയിലേക്കാണ് തൊട്ടു പിന്നാലെ എത്തിയ ഏപ്രില്‍ മാസം ആരംഭിച്ചത് തന്നെ. വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് വില വര്‍ദ്ധനവ്.
നികുതികളും പണിക്കൂലിയും ചേരുമ്പോള്‍ ഇങ്ങനെയാവില്ല സ്വര്‍ണവില. മൊത്തത്തില്‍ നല്‍കേണ്ട വിലയിലേക്കെത്തുമ്പോള്‍ നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാകുന്നു.
https://www.facebook.com/Malayalivartha