സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 52,000 രൂപ കടന്നു
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 52,000 രൂപ കടന്നു. ഇതോടെ സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തി. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ വര്‍ധിച്ചത് പവന് കൂടിയത് 2,920 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനു 52,280 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒറ്റ ദിവസം കൊണ്ട് 960 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണം സംസ്ഥാനത്ത് റെക്കോഡ് വിലയിലാണ് വ്യാപാരം നടത്തുന്നത്. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്. മാര്‍ച്ച് 29 ന് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50000-ത്തിലേക്ക് എത്തിയിട്ടുണ്ടായിരുന്നു. ഏപ്രിലില്‍ ഇതുവരെയുള്ള എല്ലാ ദിവസങ്ങളിലും 50000 എന്ന സംഖ്യക്ക് മുകളിലാണ് വ്യാപാരം നടന്നത്.
ഏപ്രില്‍ ഒന്നിന് 50,880 ആയ സ്വര്‍ണവില രണ്ടാം തിയതി അല്‍പം കുറഞ്ഞെങ്കിലും 50,680 ലായിരുന്നു വ്യാപാരം നടത്തിയത്. ഏപ്രില്‍ മൂന്നിനും നാലിനും സ്വര്‍ണവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. മൂന്നിന് 51,280 രൂപയും നാലിന് 51,680 രൂപയും ആയിരുന്നു പവന്‍ വില.
കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപയും കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ധനവിന് ശേഷമുണ്ടായ വിലയിടിവിലും സ്വര്‍ണം 51000 ത്തിന് മുകളില്‍ തന്നെ നില്‍ക്കുകയായിരുന്നു. എങ്കിലും ഇന്ന് ഒറ്റയടിക്ക് വില വര്‍ദ്ധിക്കുകയായിരുന്നു,
https://www.facebook.com/Malayalivartha