സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 52,280 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല.... പവന് 52,280 രൂപ. ശനിയാഴ്ച പവന് 960 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 52,280 രൂപയും ഗ്രാമിന് 120 രൂപ വര്‍ധിച്ച് 6535 രൂപയുമായി.
ഒരു പവന്‍ ആഭരണം വാങ്ങാനായി പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് നിരക്കും ഉള്‍പ്പെടെ കുറഞ്ഞത് 56,585 രൂപ നല്‍കണം. ഈ വര്‍ഷം ഇതുവരെ പവന് 5440 രൂപയാണ് വര്‍ദ്ധിച്ചത്.
ആറുദിവസത്തിനുള്ളില്‍ അഞ്ചാംതവണയാണ് സ്വര്‍ണവില പുതിയ റെക്കോഡിട്ടത്. ഈ വര്‍ഷം 12 തവണ റെക്കോഡ് ഭേദിച്ചു. 2024 മാര്‍ച്ച് അഞ്ചിനാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില ആദ്യം രേഖപ്പെടുത്തിയത്- 47,560 രൂപ.
സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്ക് ഈ വര്‍ഷം ആദ്യം വാങ്ങിയ ഒരു പവന് 97 ദിവസം കൊണ്ട് 5440 രൂപ അധികം ലഭിച്ചു. 2023 ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പവന് 44,720 രൂപയായിരുന്നു. ഒരുവര്‍ഷത്തിനിടെ 7560 രൂപ കൂടി. 17 ശതമാനമാണ് വര്‍ധന. 2023ല്‍ 14 തവണ സ്വര്‍ണവില റെക്കോഡിട്ടിരുന്നു.
"
https://www.facebook.com/Malayalivartha