സ്വര്‍ണവില കുതിക്കുന്നു.... പവന് ഇന്ന് 240 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണവില കുതിക്കുന്നു.... പവന് ഇന്ന് 240 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയുമായി.ഇതോടെ 40 ദിവസത്തിനിടെ 6,440 രൂപയാണ് ഒരു പവന് കൂടിയത്.
ഫെബ്രുവരി 29ന് 46080 രൂപയായിരുന്നു പവന്‍ വില. അടിക്കടി വിലകൂടുകയും അല്‍പം കുറയുകയും ചെയ്‌തെങ്കിലും, പിന്നീട് ഈ വിലയിലേക്ക് ഇതുവരെ കുറഞ്ഞിട്ടില്ല.
അതേസമയം 2023 ഏപ്രില്‍ എട്ടിന് 44640 രൂപയായിരുന്നു സ്വര്‍ണ്ണവില പവന്. 7,880 രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണവില ഈ കാലയളവില്‍ 350 ഡോളറിലേറെ കൂടി. രൂപയുടെ വിനിമയ നിരക്കും ദുര്‍ബലമായി മാറി.
അമേരിക്കന്‍ വിപണി ശനിയാഴ്ച ക്ലോസ് ചെയ്യുമ്പോള്‍ 2303 ഡോളറായി താഴ്ന്നിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെ റഷ്യന്‍ ന്യൂക്ലിയര്‍ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില 2353 ഡോളര്‍ വരെ എത്തി. അതിനെ ചൂവടുപിടിച്ചാണ് ഇന്ന് വിലവര്‍ധനവ് ഉണ്ടായത്.
മാത്രവുമല്ല വെള്ളി വിലയിലും വര്‍ദ്ധനവുണ്ടായിരിക്കുകയാണ്. ഗ്രാമിന് 103 രൂപയാണ് വില.
"
https://www.facebook.com/Malayalivartha