സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു..... പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു..... പവന് 80 രൂപയുടെ വര്‍ദ്ധനവ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുകയാണ്. 80 രൂപ ഉയര്‍ന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്.
6610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 280 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.
പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ ആയിരം രൂപ വര്‍ധിച്ച ശേഷം തുടര്‍ന്നുള്ള ദിവസങ്ങളിലും വില ഉയരുന്നത് തുടരുന്നു. ഒരാഴ്ചയ്ക്കിടെ 2200 രൂപയാണ് വര്‍ധിച്ചത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ ്വര്ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha