സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്....പവന് 54,000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില 54,000 കടന്നു. പവന് 720 രൂപ വര്‍ദ്ധിച്ച് 54,360 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കൂടി 6,795 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മാര്‍ച്ച് 29നാണ് വില പവന് 50,000 കടന്നത്. ഏപ്രില്‍ 12നാണ് പവന് 53,760 രൂപയിലെത്തിയ റെക്കോര്‍ഡ് മറികടന്നത്. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.
ഇന്നലെ 53,640 രൂപയായിരുന്നു ഒരു പവന്റെ വില. പവന് ഏറ്റവും കുറഞ്ഞ വിലയായ 50,680 രൂപ ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തി.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha