സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 54,360 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 54,360 രൂപ. സര്‍വകാല റിക്കാര്‍ഡായ പവന് 54,360 രൂപയിലും ഗ്രാമിന് 6,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുതിച്ചുയര്‍ന്നാണ് 54,000 കടന്നത്.
തിങ്കളാഴ്ച പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,690 രൂപയാണ്. ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും സഹിതം 59,000 രൂപ കൊടുക്കണമെന്ന സ്ഥിതിയിലാണ്. ഒന്നരമാസത്തിനിടെ 8,000 രൂപയോളമാണ് പവന് വര്‍ധിച്ചത്.
വിഷുവിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ മാത്രം പവന് 1,160 രൂപയാണ് കൂടിയത്. ഏപ്രില്‍ മാസം ഇതുവരെ 3,720 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
ശനിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ടായിരുന്നു. പവന് 53,200 രൂപയായിരുന്നു ശനിയാഴ്ചത്തെ സ്വര്‍ണവില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയില്‍ കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 90 രൂപയാണ് വില. എട്ട് ഗ്രാമിന് 724 രൂപ.
https://www.facebook.com/Malayalivartha