കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്
കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്.
ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളാണ് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്.
0.6 ശതമാനം ഉയര്‍ന്ന് സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 2,374.31 ഡോളറായി. ജൂണിലെ സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ 0.5 ശതമാനം നേട്ടത്തോടെ 2,389 ഡോളറായി ഉയര്‍ന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞയാഴ്ച സ്വര്‍ണ്ണവില റെക്കോഡിലേക്ക് മുന്നേറിയത്.
എന്നാല്‍, പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകില്ലെന്ന വാര്‍ത്തകള്‍ സ്വര്‍ണ്ണവില കുറയുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷയുള്ളത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്.
നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha