സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി
സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6815 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ ദിവസം സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 72,689 രൂപയായാണ് ഉയര്‍ന്നത്.
ചൈനയില്‍ നിന്നുള്ള സ്വര്‍ണ്ണ ആവശ്യകത വര്‍ധിച്ചതും വിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്മാന് ജെറോം പവല്‍ ഉടന്‍ പലിശനിരക്കുകള്‍ കുറക്കാന്‍ സാധ്യതയില്ലെന്ന് അറിയിച്ചിരുന്നു. ഇതും സ്വര്‍ണ്ണവിലയെ ഏറെ സ്വാധീനിക്കുന്നു.
അതേസമയം, ഇസ്രായേല്‍ ഇറാനില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയും ഉയര്‍ന്നു. മൂന്ന് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha