സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 70 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6625 രൂപയായി വര്‍ധിച്ചു.
പവന്റെ വിലയില്‍ 560 രൂപയുടെ വര്‍ധനയുണ്ടായി. 53,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ വായ്പ പലിശനിരക്കുകള്‍ പ്രഖ്യാപിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്വര്‍ണ വിപണിയെ സ്വാധീനിക്കുകയായിരുന്നു.
വായ്പ അവലോകനത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് പലിശ നിരക്ക് കുറക്കുമെന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ പരാമര്‍ശം സ്വര്‍ണവിപണിയെ സ്വാധീനിക്കുകയും ചെയ്തു.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha