സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്. ഇന്നലെ 400 രൂപ കുറവു രേഖപ്പെടുത്തിയ പവന് വില ഇന്ന് 80 രൂപ തിരിച്ചു കയറി. ഒരു പവന് സ്വര്‍ണത്തിന്റെ വില 52,680 രൂപ. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 6585 ആയി.
കഴിഞ്ഞ മാസം അന്‍പതിനായരം കടന്നു മുന്നേറിയ സ്വര്‍ണ വില പിന്നീട് കാര്യമായ ഇടിവില്ലാതെ തുടരുകയാണ്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനായി ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha