സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 54,280 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,098 രൂപയാണ്. കഴിഞ്ഞ ദിവസവും ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ദ്ധനവ് സംഭവിച്ച് 53,720 രൂപയായിരുന്നു. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെയുളള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആഗോളതലത്തില്‍ സ്വര്‍ണവ്യാപാരം നേരിയ നഷ്ടത്തിലാണ് നടക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസത്തിലായിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവിലയില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, വെളളിവിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 90 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു ഗ്രാം വെളളിയുടെ വില 91 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ വില 91,000 രൂപയാണ്.
https://www.facebook.com/Malayalivartha