സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്.... പവന് 120 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്.... പവന് 120 രൂപയുടെ കുറവ്. ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 53,200 രൂപയായി കുറഞ്ഞു.
ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,650 രൂപയായും സ്വര്‍ണ്ണവില ഇടിഞ്ഞു. 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5,525 രൂപയായി.
കഴിഞ്ഞ ഒരാഴ്ചയായി അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. അതേസമയം, സെപ്റ്റംബറോടെ യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്കില്‍ ഇളവ് വരുത്താനാണ് സാധ്യത.
https://www.facebook.com/Malayalivartha