സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു...
സ്വര്‍ണത്തിന് പിന്നാലെ വെള്ളിവിലയും കുതിക്കുന്നു. വ്യാഴാഴ്ച ഒരു ഗ്രാം വെള്ളിക്ക് കേരളത്തില്‍ 101 രൂപയാണ് വില. മറ്റ് ലോഹങ്ങള്‍ക്ക് വില വര്‍ധിച്ചതിന്റെ ചുവടുപിടിച്ചാണ് വെള്ളിവിലയും ഉയര്‍ന്നത്.
സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായതോടെ വെള്ളിയാഭരണങ്ങള്‍ക്ക് ആവശ്യം കൂടി. വെള്ളി കൂടുതലായി വ്യാവസായിക ഉപയോഗത്തിനാണ് പോകുന്നതെങ്കിലും, നിലവില്‍ ആഭരണനിര്‍മാണ മേഖലയില്‍ വെള്ളിയുടെ ആവശ്യം ഉയരാന്‍ തുടങ്ങി. യുവതലമുറയ്ക്ക് വെള്ളിയാഭരണങ്ങളോട് പ്രിയം കൂടിയതാണ് കാരണം.
മാല, ലോക്കറ്റ്, കൈച്ചെയിന്‍, വളകള്‍ എന്നീ ആഭരണങ്ങളോടാണ് യുവാക്കള്‍ക്ക് പ്രിയം. എന്നാല്‍, പെണ്‍കുട്ടികള്‍ കൂടുതല്‍ പാദസരങ്ങളോടാണ് താത്പര്യമേറെയുള്ളത്.
ഡയമണ്ട് ചേര്‍ത്തുള്ള വെള്ളിയാഭരണങ്ങള്‍ക്കും ആവശ്യക്കാരേറെ.സമ്മാനങ്ങള്‍ നല്‍കുന്നതില്‍ വെള്ളിക്ക് പ്രചാരണം ഏറുന്നുണ്ട്. ദൈവങ്ങളുടെ രൂപം, പാത്രം, കട്ടില്‍ മുതല്‍ സോഫയടക്കം വെള്ളിയില്‍ ലഭ്യമാണ്. 20-25 കിലോ വെള്ളിയില്‍ ഡൈനിങ് ടേബിള്‍ വരെ ഇന്ന് വിപണിയില്‍ വില്പനയ്ക്കായുണ്ട്.
മറ്റ് ലോഹങ്ങളുടെ വില ഉയര്‍ന്നതോടെ വെള്ളിവിലയും കുതിക്കുന്നു്. 2020-ല്‍ ഗ്രാമിന് 40-45 രൂപയായിരുന്നു വെള്ളിയാഭരണങ്ങളുടെ കേരളത്തിലെ വില. എന്നാല്‍ ഇപ്പോള്‍ 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha