സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 1520 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 1520 രൂപയുടെ കുറവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
സ്വര്‍ണ വ്യാപാര ചരിത്രത്തില്‍ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 150 രൂപയാണ് ഒറ്റദിവസം ഗ്രാമിന് കുറഞ്ഞതില്‍ റെക്കോഡ്. പവന് 1200 രൂപയായിരുന്നു അന്ന് കുറഞ്ഞത്. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതല്‍ സ്വര്‍ണ ശേഖരം വാങ്ങുന്നത് നിര്‍ത്തിവെച്ചതാണ് ആഗോളവിപണിയില്‍ പെട്ടെന്നുള്ള വിലയിടിവിന് കാരണമായത്.
ഇന്നലെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലക്ക് സ്വര്‍ണം വില്‍പന നടന്നത്. 54,080 രൂപയായിരുന്നു പവന്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ 1,200 രൂപ പവന് വര്‍ധിച്ച ശേഷമാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്.മേയ് 20നായിരുന്നു പവന് ചരിത്രത്തിലെ റെക്കോഡ് വില. 55,120 രൂപയാണ് അന്ന രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha