സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 53000 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 53000 രൂപ. 320 രൂപയാണ് ഇന്നലെ സ്വര്‍ണത്തിന് വര്‍ധിച്ചത്. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് ഉയര്‍ന്നത്.
ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്. മെയ് മാസം 20ന് സ്വര്‍ണവില 55,120 രൂപയില്‍ എത്തിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില.
ഓഹരി വിപണിയിലും അന്താരാഷ്ട്ര വിപണിയിലും ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha