സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്്.... പവന് 520 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്്്. പവന് 520 രൂപ ഉയര്‍ന്ന് 53,600 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 65 രൂപയാണ് ഉയര്‍ന്നത്. ഗ്രാം വില 6700 രൂപ.
കഴിഞ്ഞ മെയില്‍ പവന്‍ വില 55120 ആയി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. ഓഹരി വിപണിയിലെ ചലനങ്ങളും അന്താരാഷ്ട്രാ വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുക.
"
https://www.facebook.com/Malayalivartha