സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.. പവന് 80 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.. പവന് 80 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,000 രൂപ. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 6760 ആയി.
വെള്ളിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍ വില. ഈ മാസം ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയാണ്. അന്ന് 54,120 രൂപയായിരുന്നു ഒരു പവന്റെ വില.
അതേസമയം സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് തീര്‍ത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വര്‍ണ വില മുന്നേറിയത്.
https://www.facebook.com/Malayalivartha