സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 360 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 360 രൂപയുടെ കുറവ്. 55,000 രൂപയില്‍ നിന്ന് ഇന്നലെ 54,880 രൂപയിലെത്തിയിരുന്നു. ഇന്ന് 360 രൂപയുടെ കുറവാണ് ഒരു പവന്‍ സ്വര്‍ണത്തിന് വന്നിരിക്കുന്നത്. ഇതോടെ സ്വര്‍ണം 54,520 രൂപയിലെത്തി 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,815 രൂപയായി മൂല്യം.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha