സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 800 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 800 രൂപയുടെ കുറവ്. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി.
ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വര്‍ഷം മാര്‍ച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.
കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്റെ ഇന്നലത്തെ വില.
അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 89 രൂപ എന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha