സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... പവന് 120 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6340 രൂപ ആയി.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വര്‍ണ വില വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 3560 രൂപയാണ് ബജറ്റ് അവതരണത്തിനു ശേഷം കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്.
തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാനായി തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 320 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.
അതേസമയം ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്... വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400ലേറെ പോയിന്റാണ് മുന്നേറിയത്. 81,749 പോയിന്റിലേക്ക് മുന്നേറിയാണ് സെന്‍സെക്‌സ് റെക്കോര്‍ഡിട്ടത്.
എന്‍എസ്ഇ നിഫ്റ്റിയും സമാനമായ മുന്നേറ്റം കാഴ്ചവെച്ചു. 145 പോയിന്റ് മുന്നേറിയ നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 25,000 പോയിന്റിന് തൊട്ടരികില്‍ വരെ എത്തി. ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
" f
https://www.facebook.com/Malayalivartha