സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 400 രൂപയുടെ വര്‍ദ്ധനവ്. 6450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 51,600 രൂപയാണ് പവന്റെ വില. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ് സ്പോട്ട് ഗോള്‍ഡിന്റെ വില 1.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,437.39 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.9 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,473 ഡോളറായി.
അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ബോംബെ സൂചിക സെന്‍സെക്സ് 200 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 25,000 പോയിന്റ് പിന്നിട്ടു. ആഗോള വിപണികളിലുണ്ടായ നേട്ടമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.
ബി.എസ്.ഇ സെന്‍സെക്സ് 334.83 പോയിന്റ് നേട്ടത്തോടെ 82,076.17ലാണ് രാവിലെ 9.21ന് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 104.70 പോയിന്റ് നേട്ടത്തോടെ 25,055.85ലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha