സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 53,560 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... ഒരു പവന് സ്വര്‍ണത്തിന് 53,560 രൂപയും ഗ്രാമിന് 6695 രൂപയുമാണ് വില. ഈ മാസത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് വരുമെന്നാണ് പ്രതീക്ഷ.
ബജറ്റ് പ്രഖ്യാപനത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില വീണ്ടും വര്‍ദ്ധിക്കുന്ന കാഴ്ചയാണ് ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടത്. എന്നാല്‍ പിന്നീട് 50,000 രൂപയിലേക്ക് സ്വര്‍ണ്ണവില കുറയുകയായിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴേക്കു കുതിച്ചത്.
ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്.ജൂലൈ 17 നായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഇതിനുമുമ്പ് സ്വര്‍ണ്ണവില എത്തിയത്. 55,000 രൂപ. സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് തീര്‍ത്ത മാസമാണ് മെയ്. 55,120 രൂപയായിരുന്നു മെയ് 20ന് വിപണിയിലെ നിരക്ക്.
https://www.facebook.com/Malayalivartha