സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിവ്... പവന് 120 രൂപയുടെ കുറവ്...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിവ്... പവന് 120 രൂപയുടെ കുറവ്... ഒരു പവന് സ്വര്‍ണത്തിന്റെ വില 54,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 6850 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസം വില കുറയുന്നതാണ് ദൃശ്യമായത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ ഇടിയാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha