സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,960 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 56,960 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുന്നു. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്‍കേണ്ടത്.
വരും ദിവസങ്ങളില്‍ സ്വര്‍ണം പവന് 57000 കടക്കുമോ എന്നാണ് ഏവരുടെയും ആശങ്ക. അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
https://www.facebook.com/Malayalivartha