സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്. 58,360 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7295 രൂപയായി. പവന് 80 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിട്ടുണ്ടായിരുന്നു.
ഇന്ത്യയില്‍ ദീപാവലി ആഘോഷത്തിന് മുന്നോടിയായി സ്വര്‍ണത്തിന്റെ വില ഉയരുമെന്ന് സൂചനകളുണ്ട്. ആഘോഷകാലത്ത് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് വില വര്‍ധനക്ക് ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ സ്വര്‍ണവിലയില്‍ 40,000 രൂപയാണ് വര്‍ദ്ധിച്ചത്. 2015 ആഗസ്റ്റ് ആറിനായിരുന്നു സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില. അന്ന് 18,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില.
ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം 40,000 രൂപ കൂടി. ഈ വര്‍ഷം മാത്രം റെക്കോര്‍ഡുകള്‍ നിരവധി സൃഷ്ടിച്ച് സ്വര്‍ണത്തിന് 32 ശതമാനത്തിലധികം വില കൂടി. 13,200 രൂപയാണ് എട്ടുമാസം കൊണ്ട് വര്‍ദ്ധിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 15ന് 45,520 രൂപയായിരുന്നു പവന്‍ വില.
"
https://www.facebook.com/Malayalivartha