സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 560 രൂപയുടെ കുറവ്.. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് കുറഞ്ഞത്. 59,080 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7385 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ദ്ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്ണവിലയാണ് ഇന്ന് തിരിച്ചിറങ്ങിയത്. കഴിഞ്ഞ ദിവസം 59,640 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിട്ടുണ്ടായിരുന്നു. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.
https://www.facebook.com/Malayalivartha