സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്.... പവന് 80 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്.... പവന് 80 രൂപയുടെ വര്‍ദ്ധനവ്. 58,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 7,365 ആയി. 24 കാരറ്റിന് 64,280 രൂപയും 18 കാരറ്റിന് 48, 208 രൂപയുമാണ് വില. നവംബറില്‍ ഇതുവരെ മൂന്നു തവണ വില കുറഞ്ഞ ശേഷമാണ് ഇന്ന് നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ മാസം സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുര്ന്നിട്ടുണ്ടായിരുന്നു. ഒക്ടോബറില്‍ മാത്രം 12 തവണയാണ് വില പുതിയ റെക്കോര്‍ഡിട്ടത്. ഒക്ടോബര്‍ ഒന്നാം തീയതി പവന് 56,400 രൂപയിലാരംഭിച്ച സ്വര്‍ണവ്യാപാരം മാസത്തിലെ അവസാന ദിവസം 59,640 രൂപയിലെത്തിയിരുന്നു.
ഒറ്റ മാസത്തില്‍ പവന് 3240 രൂപയാണ് വര്‍ധിച്ചത്. എന്നാല്‍ നവംബര്‍ ആരംഭിച്ച് ആദ്യ രണ്ടു ദിവസവും വിലകുറഞ്ഞതും പവന് 59,000 രൂപയില്‍ താഴെ എത്തിയതും സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ചെറിയൊരാശ്വാസമായേക്കും.
"
https://www.facebook.com/Malayalivartha