സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 320 രൂപയുടെ കുറവ്
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 320 രൂപയുടെ കുറവ്. ഇന്നലെ സ്വര്‍ണവിലയില്‍ 1080 രൂപയുടെ വ്യക്തമായ കുറവ് രേഖപ്പെടുത്തിയിരുന്നു.
നവംബര്‍ 7ന് 1300 രൂപയുടെ കനത്ത ഇടിവും സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇന്ന് 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 56,360 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. 7045 ഇന്ന് രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
അതേസമയം കഴിഞ്ഞമാസമാണ് സ്വര്‍ണ വിപണി കുതിച്ചു കയറിയത്.
58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബര്‍ ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. ഒക്ടോബര്‍ 29 ന് വില 59000 വും കടന്നിരുന്നു.
"
https://www.facebook.com/Malayalivartha