കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്
കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 57,800 രൂപയായി. ഒരു ഗ്രാം 22 കാര?റ്റ് സ്വര്‍ണത്തിന് 7,225 രൂപയും ഒരു ഗ്രാം 24 കാര?റ്റ് സ്വര്‍ണത്തിന് 7,880 രൂപയുമായി.
കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കൂടി 57,160 രൂപയായിരുന്നു. നവംബര്‍ 12 മുതലാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ ഒന്നിനായിരുന്നു. അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ ആഗോള ഡിമാന്‍ഡ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്കുകള്‍, സര്‍ക്കാര്‍ നയങ്ങള്‍ എന്നിവ സ്വര്‍ണവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.
കൂടാതെ, സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള അവസ്ഥയും മറ്റ് കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളറിന്റെ നിലവാരവും ഇന്ത്യന്‍ വിപണിയിലെ സ്വര്‍ണവിലയെ നിര്‍ണയിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്തെ വെളളിവിലയില്‍ ഇന്ന് മാറ്റം സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിയുടെ വില 101 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,01,000 രൂപയുമാണ്.
"
https://www.facebook.com/Malayalivartha