സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപയുടെ വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപയുടെ വര്‍ദ്ധനവ്. ശനിയാഴ്ച ഗ്രാമിന് 75 രൂപയാണ് ഉയര്‍ന്നത്. 600 രൂപ വര്‍ധിച്ച് പവന് 58400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച ഗ്രാമിന് 80 രൂപ ഉയര്‍ന്നിരുന്നു. നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. ഒക്ടോബറില്‍ 59,640 വരെ ഉയര്‍ന്ന ശേഷം സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. നവംബര്‍ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സെപ്റ്റംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയ സ്വര്‍ണ വിപണി 58,000വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha