സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി നിരക്ക് 58,400 രൂപയാണ് . 7300 രൂപയാണ് ഒരു ്ര്രഗാം സ്വര്‍ണത്തിന്റെ നിരക്ക് .
കഴിഞ്ഞ ദിവസമാണ് പവന് 600 രൂപ ഉയര്‍ന്ന് 58,400ല്‍ എത്തിയത് .ഗ്രാമിന് 75 രൂപയുടെ വര്‍ധനവാണ് ഒറ്റ ദിവസംകൊണ്ട് രേഖപ്പെടുത്തിയത്.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ സ്വര്‍ണ വിലയില്‍ കഴിഞ്ഞ ആറു ദിവസംകൊണ്ട് 2900 രൂപയാണ് തിരിച്ചു കയറിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന് സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വന്നേക്കും.
https://www.facebook.com/Malayalivartha