സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 56,920 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു.... പവന് 56,920 രൂപ. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ 56,920 രൂപയാണ് പവന് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 7115 രൂപ നല്‍കണം. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100.90 രൂപയും കിലോഗ്രാമിന് 1,00,900 രൂപയുമാണ്.നവംബര്‍ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഉയര്‍ന്ന നിരക്ക്.
പിന്നീട് വിലയില്‍ കുറവുണ്ടായതോടെ നവംബര്‍ 14,16,17 തീയതികളില്‍ ഒരു ഗ്രാം സ്വര്‍ണത്തിനു 6935 രൂപയായിരുന്നു ഉണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha